ഉടൻ രാജ്യം വിട്ടോ, അല്ലെങ്കിൽ കടുത്ത നടപടി; സിബിപി വൺ ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ്

വാഷിംഗ്ടൺ: കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുള്ള നടപടികൾ തുടര്‍ന്ന് യുഎസ്. സിബിപി വൺ (Customs and Border Protection (CBP) ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാർ ഉടൻ തന്നെ രാജ്യം വിടണണെന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ചുള്ള ഇ മെയിലും അയച്ചുകഴിഞ്ഞു.

ജോ ബൈഡന്റെ ഭരണകാലത്ത് സിബിപി വൺ ആപ്പ് വഴി 936,000-ത്തിലധികം കുടിയേറ്റക്കാരാണ് രാജ്യത്തേക്ക് വന്നതെന്നാണ് കണക്കുകൾ. സിബിപി വൺ ആപ്പ് വഴി യുഎസിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച ചില കുടിയേറ്റക്കാർക്ക് ഔദ്യോഗികമായി പിരിച്ചുവിടൽ നോട്ടിസുകൾ അയച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. പക്ഷേ, എത്ര പേര്‍ക്ക് ഈ മെയിൽ സന്ദേശം ലഭിച്ചുവെന്ന കാര്യം വ്യക്തമല്ല. കുടിയേറ്റക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടുമെന്നും ക്രിമിനൽ പ്രോസിക്യൂഷൻ, പിഴ, യുഎസിൽ നിന്ന് നീക്കം ചെയ്യൽ എന്നിവ അടക്കം നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസിൽ പറയുന്നത്.

More Stories from this section

family-dental
witywide