22/4 പഹൽഗാം ആക്രമണം: കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുൽ തുടരുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്.

കുല്‍ഗാമിലെ തങ്മാര്‍ഗിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. ഒന്നിലധികം ഭീകരര്‍ ഈ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്.

കൂടുതല്‍ സൈനികരെ ഈ ഭാഗത്ത് വിന്യസിച്ചതായാണ് വിവരം. നേരത്തെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടുഭീകരരെ സൈന്യം വധിച്ചിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുപിന്നാലെ ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് ജമ്മുകശ്മീരില്‍ നടക്കുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു വിദേശ തീവ്രവാദികളും രണ്ട് പ്രാദേശിക കശ്മീരികളുമാണ് ഇന്നലത്തെ അക്രമത്തിനു പിന്നിൽ. ഇതിൽ നാലുപേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.

military operation underway in Kashmir Kulgam in search of terrorists

More Stories from this section

family-dental
witywide