
ഡൽഹി: വഖഫ് ഭേദഗതി ബിൽ അവതരണ വേളയിൽ മുനമ്പം ഭൂമി തർക്കവും കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു ലോക്സഭയിൽ ചർച്ചയാക്കി. കേരളത്തിലെ മുനമ്പത്ത് 600 ഓളം കുടുംബങ്ങളുടെ ഭൂമിക്കാണ് വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബിൽ നിയമമാകുന്നതോടെ മുനമ്പത്തുകാരുടെ ഭൂമി തിരികെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വഖഫ് ബിൽ അവതരണം കേരളവും മുനമ്പം സമരസമിതിയും വലിയ ശ്രദ്ധയോടെയാണ് വീക്ഷിത്തുന്നത്. ഇതിനിടെയാണ് മുനമ്പം വിഷയം ലോക്സഭയിൽ ഉയർന്ന് കേട്ടത്.
അതേസമയം കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. ഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാൽ ഉന്നയിച്ചു.
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്ന് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് സഭയില്‍ പറഞ്ഞു. അഞ്ച് വർഷമെങ്കിലും വിശ്വാസം പിന്തുടരുന്ന മുസ്ലീമിന് മാത്രമേ സ്വത്ത് വഖഫായി പ്രഖ്യാപിക്കാനാകൂ എന്ന വ്യവസ്ഥയെയും കോണ്‍ഗ്രസ് എംപി ചോദ്യം ചെയ്തു. മത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ സ്വയം തയ്യാറായിവരുന്നത് ദുഃഖകരമായ സാഹചര്യമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.