കാത്തിരിക്കുന്നത് പ്രതീക്ഷയോ, നിരാശയോ ? ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : വേതന വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കലില്‍ ഒന്നര മാസത്തിലധികമായി സമരം ചെയ്തു വരുന്ന ആശാ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

തൊഴിലാളി സംഘടനകളായ സി ഐ ടി യു – ഐ എന്‍ ടി യു സി നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച.

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം ഇന്ന് 52-ാം ദിവസത്തിലേക്ക് കടക്കുകയും, നിരാഹാരസമരം 13-ാം ദിവസത്തിലേക്കും കടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയ്ക്ക് ശ്രമമുണ്ടായത്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

മൂന്ന് ദിവസത്തിനിടെ സമര സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide