
മലപ്പുറം : മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ ഇന്നലെ ഉച്ചയോടെയാണ് മുംബൈയില്‍ നിന്നും തിരിലെ കേരളത്തിലെത്തിച്ചത്. എന്നാല്‍ ഇവരെ ഉടന്‍ കുടുംബത്തോടൊപ്പം വിട്ടില്ല. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മലപ്പുറത്തെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ ഫോണില്‍ പിന്തുടരല്‍
എന്നീ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Tags: