ചാര്‍ട്ടേഡ് വിമാനത്തില്‍ മകന്‍ ബാങ്കോക്കിലേക്ക്, തട്ടിക്കൊണ്ടുപോയെന്ന് എംഎല്‍എയുടെ പരാതി, വിമാനം തിരിച്ചിറക്കി; ആകെ കണ്‍ഫ്യൂഷന്‍ !

മുംബൈ : മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി ഷിന്‍ഡെ വിഭാഗം എംഎല്‍എ താനാജി സാവന്ത് പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ പൊലീസ് ഇടപെട്ട് ബാങ്കോക്കിലേക്കു പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനം തിരിച്ചിറക്കി. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടായത്. മകന്‍ റിഷിരാജ് സാവന്ത് സ്വന്തം ഇഷ്ട പ്രകാരമാണ് യാത്രപോയതെന്ന് പിന്നീടാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ താനാജി സാവന്ത് അറിഞ്ഞത്.

മകന്‍ യാത്രാപോകുന്നകാര്യം തന്നെ അറിയിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഇതാണ് തന്നെ പരിഭ്രാന്തനാക്കിയതെന്നും ഇദ്ദേഹം പറഞ്ഞു. റിഷിരാജിനെ 2 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന അജ്ഞാത ഫോണ്‍കോള്‍ തിങ്കളാഴ്ച വൈകിട്ട് പൊലീസിന് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ, താനാജി സാവന്തും പരാതി നല്‍കി. ഇതോടെ ചാര്‍ട്ടേഡ് വിമാനം തിരിച്ചിറക്കി പരിശോധന നടത്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ പുണെയിലെ ലൊഹേഗാവ് വിമാനത്താവളത്തില്‍ എത്തിയ റിഷിരാജും രണ്ട് സുഹൃത്തുക്കളും സ്വകാര്യ വിമാനം ബുക്ക് ചെയ്ത് യാത്ര തിരിക്കുകയായിരുന്നു. 78 ലക്ഷം രൂപ ചെലവിലാണ് ഇവര്‍ യാത്രയ്‌ക്കൊരുങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് 4ന് പുറപ്പെട്ട വിമാനം പൊലീസ് ഇടപെട്ട് തിരിച്ചുവിളിച്ചതോടെ രാത്രി 9ന് പുണെ വിമാനത്താവളത്തില്‍ തിരിച്ച് ഇറക്കി.

More Stories from this section

family-dental
witywide