പ്രയാഗ് രാജ് : രാജ്യ തലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാകുംഭമേളയ്ക്കെത്തി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്നാനം ചെയ്യും. രാവിലെ പത്തുമണിയോടെ പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11-നും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്നാനം നിര്‍വഹിക്കുക.
മൗനി അമാവാസി ദിനത്തില്‍ ‘അമൃത് സ്‌നാന’ത്തിനിടെ സംഗത്തിന് സമീപമുള്ള മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ഇതിന് ഒരാഴ്ചയ്ക്കുശേഷമാണ് മോദിയുടെ സന്ദര്‍ശനം.