ചങ്കും ചങ്കിടിപ്പുമായി രണ്ട് നേതാക്കള്‍ ! ട്രംപിന്റെ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് തുടങ്ങി മോദി, ആദ്യം പങ്കുവെച്ചത് ട്രംപുമൊത്തുള്ള ചിത്രം

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ട്രൂത്ത് സോഷ്യലിലെ മോദിയുടെ ആദ്യത്തെ പോസ്റ്റ് 2019 ലെ ഹൗഡി മോദി പരിപാടിയിലെ ട്രംപിനൊപ്പം അദ്ദേഹത്തിന്റെ കൈ ഉയര്‍ത്തി പിടിച്ച് എടുത്ത ഫോട്ടോയാണ്.

‘ട്രൂത്ത് സോഷ്യലില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷം! ഇവിടെയുള്ള എല്ലാ വികാരഭരിതരായ ശബ്ദങ്ങളുമായും സംവദിക്കാനും വരും കാലങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആഗ്രഹിക്കുന്നു,’ പ്ലാറ്റ്ഫോമിലെ തന്റെ ആദ്യ പോസ്റ്റില്‍ പ്രധാനമന്ത്രി എഴുതി.

നേരത്തെ, യുഎസ് ആസ്ഥാനമായുള്ള ജനപ്രിയ പോഡ്കാസ്റ്ററും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനുമായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള പ്രധാനമന്ത്രിയുടെ ട്രൂത്ത് സോഷ്യലിലെ ആശയവിനിമയത്തിന്റെ വീഡിയോ ലിങ്ക് ട്രംപ് പങ്കുവെച്ചിരുന്നു. ഈ സംഭാഷണത്തിനിടെ മോദി ട്രംപിനെ വാനോളം പുകഴ്ത്തിയിരുന്നു. പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലേക്കുള്ള മോദിയുടെ ചുവടുവയ്പ്പ്.

യുഎസ് പ്രസിഡന്റിനെക്കുറിച്ച് എന്താണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍, തന്റെ ആദ്യ ഭരണകാലത്ത് സുരക്ഷാ പ്രോട്ടോക്കോള്‍ അവഗണിച്ച ട്രംപ്, ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയത്തില്‍ ചുറ്റിനടക്കാനുള്ള തന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചുവെന്ന് ഫ്രിഡ്മാനോട് മോദി പറഞ്ഞിരുന്നു.

‘അദ്ദേഹത്തിന്റെ ധൈര്യവും എന്നിലുള്ള വിശ്വാസവും എന്നെ സ്പര്‍ശിച്ചു,’ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്കെതിരായ വധശ്രമത്തിന് ശേഷവും ട്രംപ് സമാനമായ ധൈര്യം പ്രകടിപ്പിച്ചതായും മോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘അമേരിക്ക ആദ്യം’ എന്നതില്‍ ട്രംപ് വിശ്വസിക്കുന്നുവെന്നും, തന്റെ മുദ്രാവാക്യവും ‘രാഷ്ട്രം ആദ്യം’ അല്ലെങ്കില്‍ ‘ഇന്ത്യ ആദ്യം’ എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാനമായ ഈ മനോഭാവമാണ് തങ്ങളെ നന്നായി ബന്ധിപ്പിക്കുന്നതെന്നും മോദി ട്രംപിനെ പുകഴ്ത്തിയിരുന്നു. യുഎസ് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഫേസ്ബുക്ക്, എക്‌സ് പോലുള്ള പ്രധാന സൈറ്റുകളില്‍ നിന്ന് വിലക്കപ്പെട്ടതിന് ശേഷം, 2022 ലാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ ആരംഭിച്ചത

More Stories from this section

family-dental
witywide