ഇലോൺ മസ്കുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾ‍ട്സുമായും ചർച്ച നടത്തി പ്രധാനമന്ത്രി മോദി

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ശതകോടീശ്വരനും യുഎസ് സർക്കാർ ഏജൻസി ഡിപാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനുമായ ഇലോൺ മസ്കുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടനിലെ ബ്ലെയർ ഹൗസിലായിരുന്നു കൂടിക്കാഴ്ച. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾ‍ട്സ്, യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്, വ്യവസായി വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.

ബഹിരാകാശ രംഗത്ത് പുതിയ ഉയരങ്ങൾ ലക്ഷ്യമിടുന്ന ഇന്ത്യ സ്റ്റാർലിങ്കുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടിക്കാഴ്ചയിൽ ഉണ്ടായോയെന്ന് അറിവായിട്ടില്ല. ചെലവുകുറഞ്ഞ ടെസ്‌ല ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നതിനെക്കുറിച്ചും നേരത്തെ മസ്ക് സംസാരിച്ചിരുന്നു.

മസ്കിൻ്റെ മൂന്നു മക്കളും പങ്കാളിയായ സിലിസും മസ്കിൻ്റെ ഒപ്പം ഉണ്ടായിരുന്നു. സിലിസിൻ്റെ അമ്മ പഞ്ചാബിയും പിതാവ് കനേഡിയനുമാണ്. തികച്ചും ഔപചാരികമായ ഒരു വ്യാപാര ചർച്ച എന്നതിനപ്പുറം കുടുംബവുമൊത്തുള്ള ഒരു ഒരിമിച്ചുകൂടലാണ് ബ്ലെയർഹൌസിൽ നടന്നത്. എന്തൊക്കെ ചർച്ച ചെയ്തു എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

More Stories from this section

family-dental
witywide