
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. പന്ത്രണ്ടിന് മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും.
മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം മോദിക്ക് പുഷ്പഹാരം അണിയിച്ചു. ഉപപ്രധാനമന്ത്രി, മൗറീഷ്യസ് ചീഫ് ജസ്റ്റിസ്, ദേശീയ അസംബ്ലി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിദേശകാര്യ മന്ത്രി, കാബിനറ്റ് സെക്രട്ടറി, ഗ്രാന്‍ഡ് പോര്‍ട്ട് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടക്കം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി കരാറുകളില്‍ ഒപ്പുവെക്കും.
പ്രധാനമന്ത്രിയുടെ വരവില്‍ മൗറീഷ്യസിലെ ഇന്ത്യന്‍ സമൂഹം ആവേശഭരിതരാണ്. മോദിയുടെ സന്ദര്‍ശന വേളയില്‍ മൗറീഷ്യസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകളും സാംസ്‌കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.