‘ഇന്ത്യയും യുഎസും ചേര്‍ന്നാല്‍ 1+1 = 2 അല്ല, 11’ ; ഊഷ്മള ബന്ധത്തിന് അധികവില നല്‍കി മോദി

വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങളുടെ ഐക്യത്തെ സൂചിപ്പിക്കാന്‍ മോദി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇന്ത്യയും യുഎസും ഒരുമിച്ചാല്‍ ഒന്നും ഒന്നും രണ്ടല്ലെന്നും 11 ആണെന്നും പധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ഊന്നിപ്പറഞ്ഞു.

”യുഎസ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യമാണ്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്, അതിനാല്‍ ഇന്ത്യയും യുഎസും ഒന്നിക്കുമ്പോള്‍, നമ്മള്‍ 1+1 =11 ഉണ്ടാക്കുന്നു, 2 അല്ല, മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ പോകുന്ന ശക്തിയാണിത്. എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു, നമ്മുടെ രാഷ്ട്രങ്ങളുടെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും ഒരുമിച്ച് മുന്നേറാന്‍ നമ്മള്‍ ഒരുമിച്ച് ദൃഢനിശ്ചയം ചെയ്യുന്നു,” യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിങ്ങനെ.

More Stories from this section

family-dental
witywide