ദേ പിന്നേം ഇന്ത്യയുടെ ‘പവർ ഹൗസ്’ ആകാൻ സഞ്ജു, ഒപ്പം ‘ഹീറോ’യാകാൻ ഷമിയും, പന്തില്ല! ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റര്‍ സഞ്ജു സാംസൺ ടീമിൽ സ്ഥാനം കണ്ടെത്തി. 15 അംഗ ടീമിനെ സൂര്യകുമാർ യാദവായിരിക്കും നയിക്കുക. അക്‌ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ പേസ് നിരയ്ക്ക് കൂടുതൽ കരുത്തേകും. ജനുവരി 22 ന് കൊൽക്കത്തയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്.

2023 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ- ഓസ്ട്രേലിയ ഫൈനലിനിടെ കണങ്കാലിനേറ്റ പരുക്കിനെത്തുടർന്ന്, ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലാണ് ഷമിക്ക് ഒരു വർഷം മുഴുവൻ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത്. കഴിഞ്ഞ വർഷത്തെ രഞ്ജി ട്രോഫിയിലൂടെയാണ് ഷമി മത്സരരംഗത്തേക്ക് തിരിച്ചുവന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും പങ്കെടുത്തിരുന്നു.

ശിവം ദൂബെ, റിഷഭ് പന്ത് എന്നിവർക്ക് ടി 20 സ്ക്വാഡിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. സഞ്ജുവിനെ കൂടാതെ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറലിനെയാണ് സെലക്ട‍ർമാർ തെരഞ്ഞെടുത്തിരിക്കുന്നത്. ജൂറൽ ടീമിൽ കയറിയപ്പോൾ ജിതേഷ് ശർമയ്ക്ക് പരമ്പര നഷ്ടമായി. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, രമൺദീപ് സിങ്ങിന് പകരക്കാനാകും. അഭിഷേക് ശർമയ്ക്ക് പകരം യശസ്വി ജയ്‌സ്വാളായിരിക്കും ഇന്ത്യൻ ഓപ്പണറാവുക. പരുക്ക് കാരണം റിയാൻ പരാഗിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ടീം ഇങ്ങനെ

സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റന്‍), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ)

More Stories from this section

family-dental
witywide