
പമ്പ: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ ശബരിമലയിൽ ഉഷപൂജ നടത്തിയത്.പമ്പ ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറിയത്. മമ്മൂട്ടി വിശ്രമത്തിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രിയ സുഹൃത്തായ ലാൽ, അദ്ദേഹത്തിനായി വഴിപാട് അര്‍പ്പിച്ചത്. മമ്മൂട്ടിക്ക് മാത്രമല്ല, ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ ശബരിമലയിൽ എത്തിയത്.
പമ്പ ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറിയത്. സിനിമപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയശേഷമാകും മലയിറങ്ങുക.
മോഹന്‍ലാല്‍ പമ്പയിലെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മാര്‍ച്ച് 27നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് ഒരു വമ്പന്‍ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ ഐമാക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാന്‍ എന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.