
ടെക്‌സാസ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍-അമേരിക്കന്‍ ജഡ്ജി കെ പി ജോര്‍ജ് അറസ്റ്റിലായി. ജഡ്ജി കെ പി ജോര്‍ജിനെതിരെ രണ്ട് ചാര്‍ജ് ചുമത്തി. മൂന്നാം ഡിഗ്രി ഫെലനി കുറ്റമാണ് ചുമത്തിയത്.
ജോര്‍ജ് അധികാരികള്‍ക്ക് കീഴടങ്ങിയതോടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജയിലിലാക്കി. തുടര്‍ന്ന് പതിനായിരം ഡോളര്‍ വീതമുള്ള രണ്ടു ജാമ്യത്തിന് പുറത്തുവന്നു.
30,000 ഡോളര്‍ മുതല്‍ 150,000 ഡോളവര്‍ വരെയുള്ള കള്ളപ്പണമിടപാട് നടത്തിയെന്നാണ് ജോര്‍ജ്ജിനുമേല്‍ ആരോപിക്കുന്ന കുറ്റം. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2018 മുതല്‍ കൗണ്ടി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയും 2022 ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്ത ഡെമോക്രാറ്റായ ജോര്‍ജ്ജിനെതിരെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞാന്‍ പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി കെപി ജോര്‍ജ്ജ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനായ ഫ്രെഡ് ടെയ്ലറും ജഡ്ജിയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.’ ജഡ്ജ് ജോര്‍ജില്‍ ഞാന്‍ വളരെ നിരാശനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി, അദ്ദേഹം വഹിക്കുന്ന ഉദ്യോഗത്തിന് അനുസൃതമായ ശരിയായ തീരുമാനം ഉപയോഗിച്ചിട്ടില്ല. താനും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയും കെപി ജോര്‍ജ്ജ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കി.
എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റപത്രങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കെപി ജോര്‍ജ്ജ് അവകാശപ്പെട്ടു.