
വാഷിങ്ടണ്‍: അമേരിക്കയിലെ ഡാളസിലെ ഷോപ്പിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 500ലധികം പക്ഷി മൃഗാദികൾ ചത്തതായി റിപ്പോർട്ട്. പെറ്റ്‌ഷോപ്പിനകത്തേയ്ക്ക് പടർന്ന പുക ശ്വസിച്ചാണ് പക്ഷിമൃഗാദികൾ ചത്തതെന്ന് ഡാലസ് ഫയര്‍ ആന്റ് റെസ്‌ക്യൂ വക്താവ് ജേസണ്‍ ഇവാന്‍സ് പറഞ്ഞു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയകമാക്കിയത്. 45 അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയ ജീവികളെ മറ്റൊരു സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പൂര്‍ണമായ നാശനഷ്ടം എത്രയാണെന്ന് വ്യക്തമാകാൻ കണക്കെടുപ്പ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.
More than 500 pets dies after catch fire in Shopping mall