2025ലെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്. നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങൾ, സൈനിക ശക്തി എന്നിവയുൾപ്പെടെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തീരുമാനിച്ചിട്ടുള്ളത്. പട്ടികയിൽ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ചൈന രണ്ടാം സ്ഥാനത്തും ഇസ്രായേൽ പത്താം സ്ഥാനത്തുമാണ്. യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലെ പ്രൊഫസർ ഡേവിഡ് റീബ്‌സ്റ്റൈന്റെ നേതൃത്വത്തിലുള്ള ബിഎവി ഗ്രൂപ്പ് ഗവേഷകരാണ് റിപ്പോർട്ട് തയറാക്കിയത്.
30.34 ട്രില്യൺ ഡോളർ ജിഡിപിയും 34.5 കോടി ജനസംഖ്യയുമുള്ള യുഎസ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 19.53 ട്രില്യൺ ഡോളർ ജിഡിപിയും 1.419 ബില്യൺ ജനസംഖ്യയുമുള്ള ചൈനയാണ് ഏറ്റവും ശക്തമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി. ഈ വർഷം പട്ടികയിൽ പത്താം സ്ഥാനത്താണ് ഇസ്രായേൽ.
550.91 ബില്യൺ ഡോളറിന്റെ ജിഡിപിയും 93.8 ലക്ഷം ജനസംഖ്യയുമുള്ള രാജ്യമാണ് ഇസ്രായേൽ. പട്ടികയിൽ 12-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 3.55 ട്രില്യൺ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. ജനസംഖ്യയാകട്ടെ 1.43 ബില്യണുമാണ്.