മകളുടെ പ്രണയം സംബന്ധിച്ച തർക്കം: അമ്മ തീകൊളുത്തി മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മകളും മരിച്ചു

കോട്ടയം: മകളുടെ പ്രണയം സംബന്ധിച്ച തർക്കത്തിനിടെ സ്വയം തീകൊളുത്തിയ അമ്മയും അവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മകളും മരിച്ചു. ഇവരുടെ വീടും കത്തി നശിച്ചു. മകനും പൊള്ളലേറ്റു. എരുമേലി കനകപ്പാലത്താണ് സംഭവം. പുത്തൻ പുരക്കൽ ശ്രീജ (48), ഭർത്താവ് സത്യപാലൻ (53), മകൾ അജ്ഞലി (29) എന്നിവരാണ് മരിച്ചത്. മകൻ അഖിലേഷ് പൊള്ളലേറ്റ് ചികിൽസയിലാണ്.

സത്യപാലൻ്റെ സഹായിയായി ജോലി ചെയ്തിരുന്ന അയൽവാസിയായ യുവാവും അഞ്ജലിയും പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഗൾഫിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു അഞ്ജലി. ഇവർ കുറച്ചു ദിവസം മുൻപാണ് ഗൾഫിൽ നിന്ന് അവധിക്ക് എത്തിയത്. തുടർന്ന് യുവാവും കുടുംബവും വിവാഹ കാര്യവുമായി അഞ്ജലിയുടെ വീട്ടിൽ എത്തുകയും വഴക്കുണ്ടാവുകയും ചെയ്തു. ഇവർ അഞ്ജലിയെ കൂട്ടികൊണ്ടുപോകാൻ ശ്രമവും നടത്തിയിരുന്നു. അവർ പോയ ശേഷം കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടാകുകയും അഞ്ജലിയുടെ അമ്മ ശ്രീജ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു.

തീയും പുകയും ഉയരുന്നത് കണ്ടതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ശ്രീജ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. മറ്റു രണ്ടുപേരും ആശുപത്രിയിലും കൊല്ലപ്പെട്ടു.

Mother sets herself on fire, husband and daughter die trying to save her

More Stories from this section

family-dental
witywide