സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി, കുരുക്കിയത് ചെക്ക് കേസ്

മുംബൈ : ചെക്ക് മടങ്ങിയ കേസില്‍ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇദ്ദേഹത്തിന് വിധിച്ച ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സെഷന്‍സ് കോടതി വിസമ്മതിക്കുകയും ചൊവ്വാഴ്ച കോടതി വാദം കേള്‍ക്കുമ്പോള്‍ ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

ജനുവരി 21 ന് അന്ധേരിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) വൈ.പി. പൂജാരി, രാം ഗോപാല്‍ വര്‍മ്മയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പരാതിക്കാരന് 3,72,219 രൂപ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.

More Stories from this section

family-dental
witywide