
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹാവൂര്‍ റാണയെ എത്രയും വേഗം ഇന്ത്യക്ക് കൈമാറുന്നതിനായി അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
യുഎസില്‍ തടവില്‍ക്കഴിയുന്ന റാണ, തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് യുഎസ് സുപ്രീം കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ജനുവരി 21 ന് തള്ളിയിരുന്നു. ഇതോടെയാണ് കൊടുംകുറ്റവാളിയായ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള വഴിയൊരുങ്ങിയത്.