കടുപ്പിച്ച് ട്രംപ് ഭരണകൂടം, പുതിയതായി പുറത്ത് വിട്ടത് 3 രേഖകൾ; തെറ്റായി നാടുകടത്തപ്പെട്ടയാൾ കൊടും ക്രിമിനലോ?

വാഷിംഗ്ടൺ: തെറ്റായി എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട മേരിലാൻഡിൽ നിന്നുള്ള അബ്രെഗോ ഗാര്‍ഷ്യയെ കുറിച്ചുള്ള കൂടുതല്‍ രേഖകൾ പുറത്ത് വിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം. യുഎസിലെ ഗ്യാങ് ബന്ധങ്ങൾ ആരോപിച്ചാണ് ഇയാളെ എൽ സാൽവഡോറിലേക്ക് തെറ്റായി നാടുകടത്തിയത്. മേരിലാൻഡിൽ നിന്നുള്ള ഈ വ്യക്തി നിയമപാലകരുമായും കോടതിയുമായും ഏറ്റുമുട്ടിയ മൂന്ന് സംഭവങ്ങളെക്കുറിച്ചുള്ള മുമ്പ് പങ്കുവെക്കാത്ത രേഖകളാണ് പുറത്തുവിട്ടത്.

ചാർജ്ജ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത അബ്രെഗോ ഗാർസിയയെ 2019-ൽ തടങ്കലിലാക്കിയതിനെക്കുറിച്ചുള്ള രേഖകൾ, ഗാർസിയക്കെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ 2021-ൽ ഫയൽ ചെയ്ത സംരക്ഷണ ഉത്തരവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ, അവർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ആ ഉത്തരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നു. 2022-ൽ, ടെന്നസിയിൽ അമിതവേഗതയ്ക്കും കാറിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നതിനും ഗാർസിയയെ പൊലീസ് തടഞ്ഞുനിർത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide