ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിനിടെ മസ്കിൻ്റെ ‘നാസി സല്യൂട്ട്?: സോഷ്യൽ മീഡിയയിൽ വിവാദം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയുണ്ടായ ഇലോൺ മസ്‌കിന്റെ ആംഗ്യങ്ങൾ വിവാദമാകുന്നു. നാസി സല്യൂട്ടിന് സമാനമായ ആം​ഗ്യമാണ് മസ്ക് വേദിയിൽ കാണിച്ചതെന്നാണ് ഉയരുന്ന വാദം.

“ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,” മസ്ക് വേദിയിൽ പറഞ്ഞു, അതിനുശേഷം അദ്ദേഹം വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വിടർത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തു. ഈ ആം​ഗ്യമാണ് ഇപ്പോൾ വിവാദത്തിന് തിരി തെളിച്ചത്.

ചില ഉപയോക്താക്കൾ ടെസ്‌ല സിഇഒയുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. നാസി സല്യൂട്ടാണ് മസ്ക് അനുകരിച്ചതെന്നാണ് വിമർശനം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ആൻ്റി ഡിഫമേഷൻ ലീഗ്, മസ്കിന്റേത് നാസി സല്യൂട്ട് അല്ലെന്ന് അവകാശപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വിവാദങ്ങൾക്കിടെ “ഭാവി വളരെ ആവേശകരമാണ്” എന്ന കുറിപ്പോടെ മസ്ക് എക്സിൽ റീട്വീറ്റ് ചെയ്ത വീഡിയോയിൽ ഈ ഭാഗം ഉൾപ്പെടുത്തിയില്ല.

Musk’s ‘Nazi salute’ during Trump’s inauguration ceremony

More Stories from this section

family-dental
witywide