മസ്ക് ഇന്ത്യയെ കബളിപ്പിക്കുകയാണോ? ചോദ്യം ശക്തമാകുന്നു, സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് മണിപ്പൂരിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതായി റിപ്പോർട്ട്

ഇംഫാല്‍: അനുമതിയില്ലാത്ത സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം മണിപ്പൂരില്‍ ലഭ്യമാക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട് . കഴിഞ്ഞ ഡിസംബറില്‍ മണിപ്പൂരിലെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഉടമയായ ഇലോൺ മസ്‌ക് നിഷേധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തുള്ള ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ മണിപ്പൂരില്‍ കലാപകാരികള്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതായി ദി ഗാര്‍ഡിയൻ റിപ്പോർട്ട് ചെയ്തു.

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇതുവരെ ഇന്ത്യാ സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല. കലാപഭൂമിയായ മണിപ്പൂരില്‍ സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ ആയുധധാരി സംഘങ്ങള്‍ സ്റ്റാര്‍ലിങ്കിന്‍റെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായി ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിപ്പൂരിന് തൊട്ടടുത്ത് കിടക്കുന്ന രാജ്യമായ മ്യാന്‍മാറില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നിലവില്‍ ലഭ്യമാണ്. മ്യാന്‍മാറില്‍ നിന്ന് കടത്തിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മണിപ്പൂരില്‍ മിലിട്ടന്‍റ് ഗ്രൂപ്പുകളും പൊതുജനങ്ങളും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് വിവരം. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സുലഭമാണെന്നും ഇത് കലാപകാരികള്‍ ഉപയോഗിക്കുന്നതായും സംസ്ഥാനത്തെ മിലിട്ടന്‍റ് ഗ്രൂപ്പുകളും പൊലീസും സ്ഥിരീകരിക്കുന്നതായി ഗാര്‍ഡിയന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. എന്നാല്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖലയുടെ ഉടമകളായ സ്പേസ് എക്‌സ് കമ്പനി ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Musk’s Starlink working in Manipur? report

More Stories from this section

family-dental
witywide