
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ വിവാദ പരാമര്‍ശവുമായി എം.വി.ഗോവിന്ദന്‍. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനം എന്നു വിശ്വസിക്കുന്ന ആളുകളാണ് സനാതന ധര്‍മത്തിന്റെ വക്താക്കളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയില്ല താന്‍ പറയുന്നതെന്നും കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.