ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയേറുന്നു, ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; സുകാന്തിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: മാര്‍ച്ച് 28 ന് തിരുവനന്തപുരം പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മേഘ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് ദുരൂഹതയേറിയത്. ഇതിന്‍റെ തെളിവുകളടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നും സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞെന്നും മേഘയുടെ പിതാവ് വെളിപ്പെടുത്തി. മേഘയുടെ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷാണ് മകളുടെ മരണത്തിന്‍റെ കാരണക്കാരനെന്നും കുടുംബം അഭിപ്രായപ്പെട്ടു.

പൊലീസ് കേസ് ആത്മാര്‍ഥമായി തന്നെയാണ് അന്വേഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലിസ് അറിയിച്ചത്. മേഘയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചെന്നും കുടുംബം വിവരിച്ചു. എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്. മേഘയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. അതിനിടെ സുകാന്തിനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

More Stories from this section

family-dental
witywide