സാങ്കേതിക തടസ്സം: സുനിത വില്യംസിനെ തിരികെ എത്തിക്കാനുള്ള നാസ– സ്പേസ്എക്സ് ദൗത്യം മുടങ്ങി

വാഷിങ്ടൻ : മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ– സ്പേസ്എക്സ് ദൗത്യം മുടങ്ങി.

സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യമാണു വിക്ഷേപിക്കുന്നതിനു മുൻപു സാങ്കേതിക തടസ്സത്താൽ നിർത്തിയത്. പുതിയ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചിട്ടില്ല.

ബഹിരാകാശ സഞ്ചാരികളായ സുനിതയും വില്‍മോറും 16ന് മടങ്ങിയെത്താനുള്ള സാധ്യത ഇതോടെ മങ്ങി.

ഒൻപതു മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരെയും തിരികെയെത്തിക്കാന്‍ നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. പകരക്കാരായ സംഘം ക്രൂ 10ൽ ബഹിരാകാശ നിലയത്തിൽ എത്തിയാലാണ് ഇരുവർക്കും മടങ്ങാനാവുക.

നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണു ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ തയാറെടുത്തിരുന്നത്. ഇതിന്റെ തത്സമയ വിഡിയോ സംപ്രേഷണവും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് 4 മണിക്കൂർ മുൻപാണു ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൻജിനീയർമാർ കണ്ടെത്തിയത്

NASA-SpaceX mission to return Sunita Williams aborted

More Stories from this section

family-dental
witywide