നെഹ്‌റു ഫുള്‍ബ്രൈറ്റ് മാസ്റ്റേഴ്‌സ് ഫെലോഷിപ് പ്രോഗ്രാമിലും കൈവെച്ച് ട്രംപ്, ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി : ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യുഎസില്‍ ഉപരിപഠനത്തിനു പോകാന്‍ തിരഞ്ഞെടുക്കുന്ന നെഹ്‌റു ഫുള്‍ബ്രൈറ്റ് മാസ്റ്റേഴ്‌സ് ഫെലോഷിപ് പ്രോഗ്രാമിലും കൈവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേര്‍ പതിവായി നേടിയിരുന്ന ഈ ഫെലോഷിപ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള നീക്കിയിരിപ്പ് വെട്ടിച്ചുരുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അപ്രാപ്യമായത്. 2026- 2027 ബാച്ചിലേക്കുള്ള അപേക്ഷയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide