“ഗോഡ്സേയുടെ വെടിയേറ്റല്ല ​ഗാന്ധി മരിച്ചത്, ഗാന്ധിവധത്തിനു പിന്നിൽ നെഹ്റു”: വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

ബെം​ഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ​ഗാന്ധിവധത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജാപുർ എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാൽ. മൂന്ന് വെടിയുണ്ടകളേറ്റാണ് ​ഗാന്ധി മരിച്ചത്. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് ​ഗോഡ്സേയുടെ തോക്കിൽ നിന്ന് വന്നത്. ബാക്കി രണ്ടെണ്ണം വന്നത് എവിടെ നിന്ന് എന്നത് ദുരൂഹമാണ്. അതിനാൽ, ​ഗാന്ധിവധം നെഹ്റു ആസൂത്രണം ചെയ്തതെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഏകാധിപതിയാകാൻ ആ​ഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു കൊലപാതകം ആസൂത്രണംചെയ്തത്. ​ഗോഡ്സേയുടെ വെടിയേറ്റല്ല ​ഗാന്ധി അന്ത്യശ്വാസം വലിച്ചത്. അന്ന്, കോടതിയിലും ബാക്കിയുള്ള രണ്ട് വെടിയുണ്ടകൾ ആരാണ് ഉതിർത്തതെന്ന ചോദ്യം ഉയർന്നിരുന്നു. ​ഗോഡ്സെ ഒരു വെടിയുണ്ട ഉതിർത്തു. ബാക്കി രണ്ടെണ്ണം മറ്റുള്ളവരും. നെഹ്റുവാണ് ​ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നാണ് ഇതിനർഥമെന്നും എം.എൽ.എ. ആരോപിച്ചു.

ഇന്നത്തെ കോൺ​ഗ്രസുകാർക്ക് ​ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും യത്നാൽ പറഞ്ഞു. ബെല​ഗാവിൽ നടക്കുന്നത് വ്യാജ ​ഗാന്ധിമാരുടെ കൺവെൻഷനാണ്. ​ഗാന്ധി തത്വങ്ങൾ പാലിക്കുന്നതിന് പകരം വെറും നാടക കമ്പനിയാണ് കോൺ​ഗ്രസുകാർ നടത്തുന്നത്. ബി.ആർ. അംബേദ്കറെ അപമാനിച്ചവരാണ് കോൺ​ഗ്രസ്. അവർക്ക് ജയ് ഭീം എന്ന് പറയാൻ അവകാശമില്ല – അദ്ദേഹം കൂട്ടിച്ചേർത്തു.

Nehru was behind Gandhi’s assassination says BJP MLA

More Stories from this section

family-dental
witywide