പാലക്കാട് : നെന്മാറയില്‍ അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. അതിനിടെ ഇയാളെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന. കോട്ടമൈതാനത്ത് കണ്ടെന്നും നെന്‍മാറ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു. എന്നാല്‍, ഈ ഇടങ്ങളിലെല്ലാം പൊലീസ് അരിച്ചുപെറുക്കിയിട്ടും ചെന്താമരയെ കണ്ടെത്താനായില്ല.
ചെന്താമരയ്ക്കായുള്ള തിരച്ചിലിന് കൂടുതല്‍ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.
ചെന്താമര കൊലവിളി മുഴക്കിയിട്ടും കേസെടുക്കാത്തത് പൊലീസിന്റെ വീഴ്ചയായെന്ന് ലോക്കല്‍ പൊലീസിനെതിരെ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.