
വാഷിംഗ്ടണ്‍ : ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. അടുത്തിടെ പ്രഖ്യാപിച്ച തീരുവകളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനെക്കുറിച്ചും ഗാസയിലെ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെതിരെയുള്ള ഇസ്രായേലിന്റെ യുദ്ധത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ആക്‌സിയോസാണ് ഈ സന്ദര്‍ശനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.