‘യുഎസിനെ ദ്രോഹിച്ചിട്ട് ലോകത്തിന്‍റെ ഏത് കോണിൽ പോലും വേട്ടയാടും, പിടിക്കും’; ഇന്ത്യൻ വംശജനായ പുതിയ എഫ് ബി ഐ ഡയറക്ടറുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയെ ദ്രോഹിക്കുന്നവർ ലോകത്തിന്‍റെ ഏത് കോണിൽ പോയാലും അവരെ വേട്ടയാടി പിടിക്കുമെന്ന് ഇന്ത്യൻ വംശജനായ പുതിയ എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ. എഫ് ബി ഐ ഡയറക്ടറാക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാഷ് പട്ടേലിന്‍റെ പ്രതികരണം. എഫ് ബി ഐയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കും. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ് ബി ഐ ഡയറക്ടറുടെ സുപ്രധാന ചുമതല നൽകിയതിന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. അറ്റോണി ജനറൽ പാം ബോണ്ടിയോടും അദ്ദേഹം നന്ദി പറഞ്ഞു.

സുതാര്യമായൊരു എഫ്ബിഐ ആണ് അമേരിക്കൻ ജനത അര്‍ഹിക്കുന്നത്. നീതിസംവിധാനത്തിലെ രാഷ്ട്രീയഅതിപ്രസരം മൂലം ജനങ്ങൾക്ക് അതിലുള്ള വിശ്വാസം നഷ്ടമായ അവസ്ഥയാണെന്നും ഈ രീതി ഉടൻ അവസാനിക്കുകയാണെന്നും കാഷ് പട്ടേൽ പറഞ്ഞു.

ഇന്ന് മുതൽ ഈ രീതി അവസാനിക്കാൻ പോവുകയാണ്. ഡയറക്ടർ എന്ന നിലയിൽ തന്‍റെ ദൗത്യം അതാണ്. എഫ് ബി ഐയിൽ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാനലക്ഷ്യമായി കാണുന്നത്. ഏജൻസിയിലെ പുരുഷൻമാർക്കും സ്ത്രീകൾക്കുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലൂടെ അഭിമാനകരമായ സ്ഥാപനമാക്കി എഫ് ബി ഐയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide