തിരുവനന്തപുരം: പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത ആരിഫ് മുഹമ്മദ് ഖാന്‍
സംഭവബഹുലമായ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്. പിന്നാലെ ചുമതല ഏറ്റെടുത്ത പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സര്‍ക്കാരിനെ ‘തിരുത്തി’ മുന്നോട്ട്.
ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വലയത്തിലെ വിശ്വസ്തരായിരുന്ന ഏതാനും പൊലിസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് പുതിയ ഗവര്‍ണര്‍ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.
അതേസമയം, ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് ഗവര്‍ണറോട് പരാതി പറഞ്ഞതെന്നാണ് വിവരം. ഇതോടെ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് നടപ്പാകാതെ പോയതെന്നും വിലയിരുത്തലുണ്ട്.