
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ 26-ാം ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയുടെ കയ്യൊപ്പിലുള്ള ആദ്യ നോട്ട് ഉടന്‍ പുറത്തിറങ്ങും. 50 രൂപയുടെ പുത്തന്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കാനൊരുങ്ങുന്നത്. ഡിസംബറില്‍ വിരമിച്ച ശക്തികാന്ത ദാസിനു പകരക്കാരനായാണ് സഞ്ജയ് മല്‍ഹോത്ര എത്തിയത്.
മഹാത്മ ഗാന്ധി (ന്യൂ) സീരിസിലാണ് പുതിയ നോട്ടും എത്തുക. പുതിയ നോട്ടിന്റെ രൂപകല്‍പനയ്ക്ക് നിലവിലെ നോട്ടില്‍ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവിലുള്ള 50 രൂപാ നോട്ടുകളുടെ പ്രചാരം തുടരുകയും ചെയ്യും.