അമേരിക്ക ഞെട്ടിയ പുതുവർഷം: ചോരയും കണ്ണീരും വീണ ന്യൂ ഓർലിയൻസ് തെരുവ് ; ട്രംപ് ഹോട്ടലിനു മുന്നിലും പൊട്ടിത്തെറി

2025 പുതുവർഷ പുലരി അമേരിക്കയിൽ എന്നല്ല ലോകം മുഴുവൻ ഞെട്ടലുണ്ടായിരിക്കുകയാണ്. ലൂസിയാനയിലെ ന്യൂ ഓർലിയൻസിലെ തെരുവിൽ പുതുവർഷ ആഘോഷത്തിൽ മുഴുകിയിരിക്കുകയായിരുന്ന ഒരു വലിയ ജനസഞ്ചയത്തിലേക്കാണ് ഷംസുദ്ദീൻ ജബാർ എന്ന 42 കാരൻ പിക്കപ്പ് വാൻ ഓടിച്ചു കയറ്റിയത്. അയാൾ വാഹനവുമായി അതിക്രൂരമായി നടപ്പാതിയിലെ ആളുകളെ പിൻതുടന്ന് ഇടിച്ചു വീഴിക്കുകയായിരുന്നു. 15 പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. അത് വെറുമൊരു ആക്രമണമായിരുന്നില്ല. തീവ്ര ആശയങ്ങളാൽ പ്രചോദിതതനായി അയാളും സ്വയം മരിക്കാൻ തീരുമാനിച്ചു വന്നതായിരുന്നു. അയാളുടെ വാഹനത്തിൽ നിറയെ സ്ഫോടക വസ്തുക്കളുണ്ടായിരുന്നു. അതു പൊട്ടിത്തെറിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. ആ എക്ല്പ്ലോസീവ് ഡിവൈസുകൾ പൊട്ടിക്കാനുള്ള റിമോർട്ട് കൺട്രോളറും അയാളുടെ പക്കലുണ്ടായിരുന്നു. അയാൾ അതു ചെയ്യു മുമ്പേ പൊലീസ് അയാളെ കീഴക്കുകയായിരുന്നു.

ഈ സംഭവത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ ലാസ് വേഗസിലുള്ള ട്രംപ് ഇൻ്റർനാഷനൽ ഹോട്ടലിനു മുന്നിൽ ഒരു ടെസ്ല സൈബർട്രക്ക് പൊട്ടിത്തെറിച്ചു. അതും വെറും ഒരു അപകടമായിരുന്നില്ല. പടക്കങ്ങളും ഗ്യാസും നിറച്ചുവച്ച് ട്രക്കിൽ അതിലുള്ളയാൾ തീകൊടുത്തു പൊട്ടിത്തെറിക്കുകയായിരുന്നു. അതും ട്രംപിനും മസ്കിനുമുള്ള ഒരു സന്ദേശമാണ് എന്നു കരുതുന്ന ധാരാളം പേരുണ്ട്.

ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് ടെസ്ല സിഇഓയും നിയുക്ത പ്രസിഡൻ്റ് ട്രംപിൻ്റെ ഉപദേശകനുമായ ഇലോൺ മസ്കിൻ്റെ വാദം. എന്തായാലും രണ്ടു സംഭവങ്ങളും അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ലോക നേതാക്കൾ എല്ലാം മരിച്ചവർക്ക് ആദരാജ്ഞലിയുമായി രംഗത്തു വന്നിട്ടുണ്ട്

ജോ ബൈഡനും ട്രംപും മെലാനിയ ട്രംപും സംഭവത്തിൽ അഗാധമായ ദുഖം അറിയിച്ചു.

അക്രമിയായ ഷംസുദ്ദീൻ ജബാറിൻ്റെ വാഹനത്തിൽ നിന്ന് എസിസിൻ്റെ പതാക കണ്ടെത്തിയിരുന്നു. അക്രമം നടത്തുന്നതിനു തൊട്ടുമുമ്പ് ഇയാൾ തീവ്രവാദത്തെ പ്രകീർത്തിക്കുന്ന വിഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. ഇയാൾ ഒറ്റയ്ക്കായിരിക്കില്ല ഈ അക്രമം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തീവ്രവാദ സംഘവും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

New Year’s Eve that shocked America, New Orleans streets covered in blood and tears

Also Read

More Stories from this section

family-dental
witywide