വനിതാ കായിക ഇനങ്ങളില്‍ മൽസരിക്കാൻ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക്

വാഷിങ്ടണ്‍: വനിതാ കായികഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക.

ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായികമേഖലകളില്‍ ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യു.എസ്സിന്റെ നയമാണ്.

ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കുകയും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നിലവില്‍ വന്നതോടെ വനിതാ കായികരംഗത്തെ യുദ്ധം അവസാനിച്ചതായി ട്രംപ് പറഞ്ഞു.

വനിതാ കായികതാരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും പരിക്കേല്‍പ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കരില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ വനിതാ കായികഇനങ്ങള്‍ വനിതകള്‍ക്ക് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കായികതാരങ്ങളുമായി ബന്ധപ്പെട്ട നിയമം മാറ്റാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്താനും ട്രംപ് ശ്രമിക്കുന്നുണ്ട്. 2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിന് മുമ്പ് ഇത് നടപ്പാക്കാനാണ് ട്രംപിന്റെ ശ്രമം.

No more transgenders in woman athletics

More Stories from this section

family-dental
witywide