
വാഷിംഗ്ടൺ: യുഎസിനും ദക്ഷിണ കൊറിയക്കും ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയ. നിർമാണത്തിലിരിക്കുന്ന ആണവ അന്തർവാഹിനിയുടെ ചിത്രങ്ങളാണ് ഉത്തര കൊറിയ പുറത്തുവിട്ടത്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഗൈഡഡ് മിസൈൽ അന്തർവാഹിനിയാണെന്ന പേരിൽ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കപ്പൽശാല സന്ദർശിച്ചതിന്റെ റിപ്പോർട്ടിനൊപ്പമാണ് ചിത്രങ്ങളം വന്നിട്ടുള്ളത്. അതേസമയം, അന്തർവാഹിനിയെ കുറിച്ച് വിശദവിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. യുഎസ് ഭീഷണി നേരിടാൻ ആണവായുധ അന്തർവാഹിനി അടക്കം നിരവധി ആയുധങ്ങൾ നിർമിക്കുമെന്ന് 2021ലെ സുപ്രധാന രാഷ്ട്രീയ സമ്മേളനത്തിൽ കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.