വാഷിങ്ടൺ: ചെങ്കടലില്‍ ഉൾപ്പെടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പിന്‍വലിഞ്ഞ് യെമനിലെ ഹൂതികള്‍. ചെങ്കടലിലൂടെ എത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ഹൂതി വിമതര്‍ വ്യക്തമാക്കി. അതേസമയം, ഇസ്രയേലി കപ്പലുകളെ തങ്ങള്‍ വീണ്ടും ആക്രമിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതുവരെ ഇസ്രയേലി കപ്പലുകളെ ആക്രമിക്കുമെന്നും ഹൂതി വിമതർ വ്യക്തമാക്കി.
അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളിലെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കും അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുമെതിരായ സമുദ്ര ഉപരോധം നിര്‍ത്തുമെന്നും സെന്റര്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് അയച്ച ഇമെയിലില്‍ ഹൂതികള്‍ വ്യക്തമാക്കി. ഗാസ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വിശാലമായ ആക്രമണം പുനരാരംഭിക്കും. അമേരിക്കയോ, ബ്രിട്ടനോ, ഇസ്രയേലോ യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഉപരോധം പുനഃസ്ഥാപിക്കുമെന്നും മിലിഷ്യ അറിയിച്ചു. അത്തരം നടപടികള്‍ മുന്‍കൂട്ടി ഷിപ്പിംഗ് കമ്പനികളെ അറിയിക്കും.
Not attack ships, Houthis informed Shipping companies after trump warning