
വാഷിംഗ്ടണ്‍: യുഎസില്‍ ഇന്ത്യക്കാരിയായ നേഴ്സ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നു. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസ് (INAI) നഴ്‌സുമാർക്കെതിരായ അക്രമത്തെ ശക്തമായി അപലപിച്ചു. നഴ്‌സുമാർ മറ്റുള്ളവരെ പരിപാലിക്കുന്നതിനായി അവരുടെ ജീവിതം സമർപ്പിക്കുന്നു, പലപ്പോഴും അവരുടെ രോഗികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ സ്വന്തം ക്ഷേമത്തെ അപകടത്തിലാക്കുന്നു. അവരുടെ ജോലിസ്ഥലങ്ങളിൽ ഭീഷണികളും അധിക്ഷേപങ്ങളും ശാരീരിക ഉപദ്രവങ്ങളും തുടർന്നും നേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം അവസാനിപ്പിക്കണം. മുൻനിര പരിചരണം നൽകുന്നവർ എന്ന നിലയിൽ, നഴ്‌സുമാർ ബഹുമാനവും സംരക്ഷണവും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും അർഹിക്കുന്നുവെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഫേസ്ബുക്കിൽ കുറിച്ചു
ആക്രമണത്തില്‍ നേഴ്സിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രോഗിയുടെ ആക്രമണത്തിനിരയായ നേഴ്‌സിന്‍റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. പരിക്കിന്‍റെ തീവ്രത കണക്കിലെടുത്ത് അടിയന്തര ചികിത്സയ്ക്കായി നഴ്‌സിനെ വെസ്റ്റ് പാം ബീച്ചിലെ സെൻ്റ് മേരീസ് മെഡിക്കൽ സെൻ്റർ ട്രോമ സെൻ്ററിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു.
പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിൻ്റെ അറസ്റ്റ് റിപ്പോര്‍ട്ടിൽ 33 കാരനായ സ്റ്റീഫൻ സ്കാൻ്റിൽബറി മൂന്നാം നിലയിലെ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്നു അയാൾ പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടി 67 കാരിയായ നഴ്‌സിൻ്റെ ഉപദ്രവിക്കുകയായികുന്നു എന്നാണ് പറയുന്നത്.