ന്യൂയോർക്ക്: വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ മിഷേലിന് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഈ പോസ്റ്റിന് കമന്റുമായി മിഷേലും രംഗത്തെത്തി. ലവ് യു ഹണി എന്നായിരുന്നു മിഷേലിന്റെ കമന്റ്. കഴിഞ്ഞ കുറച്ചുകാലമായി പൊതുചടങ്ങുകളില്‍നിന്ന് മിഷേല്‍ വിട്ടുനിന്നതോടെ ദമ്പതികള്‍ വേര്‍പിരിയുന്നുവെന്ന ആഭ്യൂഹവും ഉയര്‍ന്നത്.
നേരത്തെ യു.എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സംസ്‌കാര ചടങ്ങിലും ഇപ്പോള്‍ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും മിഷേലിനെ കാണാതിരുന്നതോടെയാണ് ഇവരുടെ വേര്‍പിരിയിലിനേക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചത്. ഇരുചടങ്ങിലും ബരാക് ഒബാമ പങ്കെടുക്കുകയും ചെയ്തിരുന്നു.
മിഷേല്‍ പങ്കെടുക്കാത്തത് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇരുവരുടേയും വേര്‍പിരിയല്‍ വാര്‍ത്ത അവാസ്ഥവമാണെന്നും ഒബാമ അനകൂലികള്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം കൊണ്ടാവാം മിഷേൽ പങ്കെടുക്കാത്തതെന്നും വ്യക്തിപരമായി ഒന്നുമില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
Obama -michelle divorce romour