‘ഞാൻ ഇങ്ങനെയെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ…’; യുഎസിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒബാമ

വാഷിംഗ്ടൺ: അമേരിക്കയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അമേരിക്കക്കാർ സാധ്യമായ ത്യാഗങ്ങൾ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാൻ സർവ്വകലാശാലകളെയും നിയമ സ്ഥാപനങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ന്യൂയോർക്കിലെ ഹാമിൽട്ടൺ കോളേജിൽ വ്യാഴാഴ്ച സംസാരിക്കവേ, രാഷ്ട്രീയ എതിരാളികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സുരക്ഷാ അനുമതികൾ റദ്ദാക്കുകയോ ഫെഡറൽ ഏജൻസികൾ കരാറുകൾ റദ്ദാക്കാൻ ഉത്തരവിടുകയോ ചെയ്യുന്ന വൈറ്റ് ഹൗസിന്‍റെ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് ഒബാമ പറഞ്ഞു.

ഇത്തരം പെരുമാറ്റം അമേരിക്കക്കാരായ നമ്മൾക്കുള്ള അടിസ്ഥാന ഉടമ്പടിക്ക് വിരുദ്ധമാണ്. താൻ ഇങ്ങനെയെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ എന്നും ഒബാമ പറഞ്ഞു. ക്യാമ്പസുകളിലെ ജൂതവിരുദ്ധതയെ ചെറുക്കുന്നതിനായി ഫെഡറൽ ഗ്രാന്റുകൾ ഭീഷണിപ്പെടുത്തുന്ന ട്രംപ് 2.0 സര്‍ക്കാരിന്‍റെ നടപടികളെയും ഒബാമ വിമർശിച്ചു.

More Stories from this section

family-dental
witywide