റേച്ചല്‍ ഉമ്മന്‍ (മോളി, 74) ന്യൂജേഴ്‌സിയിൽ നിര്യാതയായി

ബര്‍ഗന്‍ ഫീല്‍ഡ്: കല്ലൂപ്പാറ കൈതയില്‍ മുണ്ടകക്കുളത്തില്‍ റേച്ചല്‍ ഉമ്മന്‍ (മോളി, 74) ന്യൂജേഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു. പത്തനംതിട്ട ഉതിമൂട് ഇളവട്ട കുടുംബാംഗമാണ്. ബെര്‍ഗന്‍ ഫീല്‍ഡ് റീജണല്‍ മെഡിക്കല്‍ സെന്ററില്‍ മുപ്പത് വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭര്‍ത്താവ് ജോര്‍ജ്ജ് ഉമ്മന്‍ (തമ്പാച്ചന്‍), മക്കള്‍: തോമസ് ജോര്‍ജ്ജ് (ജോമോന്‍), ജോളി ആഡംസ്. മരുമക്കള്‍: ഷാരന്‍, ആഡംസ്.

വിസിറ്റേഷന്‍ ആന്‍ഡ് സെലിബ്രേഷന്‍ ഓഫ് ലൈഫ് : 2025, ഫെബ്രുവരി 14 വെള്ളിയാഴ്ച 4 pm – 8pm, St. Peter’s Syro Malankara Catholic Church, 620 Western Highway, Blauvelt , NY 10913.

സംസ്‌കാര ശുശ്രൂഷയും തിരുകര്‍മ്മങ്ങളും: ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 7.30 ന് ബലിയര്‍പ്പണത്തോടെ ആരംഭിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. കുര്‍ബാനയ്ക്ക് ശേഷം 9.45 വരെ പൊതുദര്‍ശനം. സംസ്‌കാരം: 10.45 – 11.30 am (Garden of Memories 300 Soldier Hill Rd. Township of Washington, NJ)

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷെറിന്‍ – 845 269 2025 കൊച്ചുമോന്‍ – 860 966 2200

Obit Rachel Oommen

More Stories from this section

family-dental
witywide