
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക വെന്തു മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണിയാണ് മരിച്ചത്. സംഭവ സമയത്ത് നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. ഫയർ ഫോഴ്സ് തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
old woman burned to death