ഒഹായോയിൽ വെടിവെപ്പ്; ഒരാൾ മരിച്ചു, 5 പേർക്ക് പരുക്ക്, പ്രതി പിടിയിൽ

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ ന്യൂ അൽബാനി ഇൻഡസ്ട്രിയൽ പാർക്കിലെ സൗന്ദര്യവർധക ഉത്‌പന്നങ്ങളുടെ ഗോഡൗണിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ആക്രമണകാരണം വ്യക്തമല്ല. ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.

വ്യാഴാഴ്ച രാവിലെ ബ്രൂസ് റെജിനാൾഡ് ഫോസ്റ്റർ (28) എന്ന പ്ര തിയെ അറസ്റ്റ് ചെയ്തു. വെടിവയ്പിനു ശേഷം ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഡ്രോണുകളുടെയും ഒരു പൊലീസ് നായയുടെയും സഹായത്തോടെ പൊലീസ് ഇയാളെ ഒരു അപാർട്മെൻ്റിൽ നിന്ന് പിടിച്ചു. ഗോഡൌണിലെ ഒരി തൊഴിലാളിയുമായി പ്രതിക്ക് ബന്ധമുള്ളതായി പൊലീസ് കരുതുന്നു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയുണ്ടായ വെടിവെപ്പിനെത്തുടർന്ന് ഗോഡൗണിലെ 150-ലേറെപ്പേരെ മറ്റൊരു കെട്ടിടത്തിലേക്ക് ഒഴിപ്പിച്ചു.

One dead 5 injured in Ohio shooting

More Stories from this section

family-dental
witywide