
കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ഈ വര്‍ഷം തുടങ്ങിയിട്ട് 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്.
കഴിഞ്ഞദിവസവും വയനാട്ടില്‍ കാട്ടാന ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തില്‍ നൂല്‍പ്പുഴയില്‍ കൊല്ലപ്പെട്ടത്.
ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മലയോട് ചേര്‍ന്ന പ്രദേശമാണ് അട്ടമല. ബെയിലി പാലം കടന്ന് എത്തിച്ചേരുന്ന ഈ പ്രദേശത്ത് വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. ഉരുള്‍പ്പൊട്ടലിന് ശേഷം ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അറിയിച്ചിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം മാത്രം 12 പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് പൊലിഞ്ഞത്.