കാനഡയെ വിടാൻ ഉദ്ദേശമില്ലാതെ ട്രംപ്; കർശനമായി പെരുമാറുന്നത് എന്തിനെന്ന് തുറന്നു പറഞ്ഞു, ഇടപെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിൽ ഒന്ന്’

വാഷിംഗ്ടൺ: ഇടപെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് കാനഡയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ വർധിക്കുന്നതിനിടെയാണ് ട്രംപിന്‍റെ പരാമര്‍ശം. അമേരിക്ക കാനഡയ്‌ക്കെതിരെ തീരുവ ചുമത്തിയതോടെയാണ് വ്യാപാര യുദ്ധം ആരംഭിച്ചത്. ഇതിന് പ്രതികാരമായി കാനഡയും തീരുവ ചുമത്തി. കനേഡിയക്കാർ അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക പോലും ചെയ്തു.

ഫോക്സ് ന്യൂസിനോട് സംസാരിക്കവെ, മറ്റ് വലിയ എതിരാളികളേക്കാൾ കാനഡയോട് താൻ കൂടുതൽ കർശനമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്‍റെ കടുത്ത വാക്കുകൾ. താൻ എല്ലാ രാജ്യങ്ങളുമായും നേരിട്ടോ അല്ലാതെയോ ഇടപെടുന്നു. ഇടപെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിൽ ഒന്ന് കാനഡയാണെന്ന് ട്രംപ് പറഞ്ഞു. കാനഡ 51-ാമത്തെ സംസ്ഥാനമാകേണ്ടതായിരുന്നു, കാരണം ഞങ്ങൾ വർഷം തോറും 200 ബില്യൺ ഡോളർ കാനഡയ്ക്ക് സബ്‌സിഡി നൽകുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള വ്യാപാര യുദ്ധത്തിന് പുറമേ, ട്രംപ് കാനഡയെ 51-ാമത്തെ സംസ്ഥാനമെന്ന് നിരന്തരം പരാമർശിക്കുകയും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ “ഗവർണർ ട്രൂഡോ” എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഞങ്ങൾക്ക് അവരുടെ ഊർജ്ജം ആവശ്യമില്ല, ഒന്നും ആവശ്യമില്ല. തീർച്ചയായും അവരുടെ ഓട്ടോമൊബൈലുകൾ ഞങ്ങൾക്ക് ആവശ്യമില്ല – ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide