
വാഷിങ്ടൺ: അച്ഛൻ പുരുഷനും അമ്മ സ്ത്രീയുമാണ് എന്ന പുതിയ മാർഗം നിർദേശവുമായി യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ. രണ്ട് ലിംഗക്കാർ മാത്രമേയുള്ളൂവെന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഫെഡറൽ നയത്തിന്‍റെ ഭാഗമായാണ് ഈ പ്രഖ്യാപനം വന്നത്. ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും പെൺകുട്ടികളെയും വനിതാ കായിക വിനോദങ്ങളിൽ നിന്ന് മാറ്റി നിർത്തുക, യുവാക്കൾക്ക് ലിംഗ ഭേദം സ്ഥിരീകരിക്കുന്ന പരിചരണം നിരുത്സാഹപ്പെടുത്തുക, ഫെഡറൽ ഗവൺമെന്റ് രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കൂ എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രതിജ്ഞ നിറവേറ്റുക എന്നിങ്ങനെ കൃത്യമായ മാർഗം നിർദേശങ്ങളാണ് യുഎസ് ആരോഗ്യ സെക്രട്ടറി പുറപ്പെടുവിച്ചത്.
ബീജം ഉൽപാദിപ്പിക്കുന്ന ജൈവിക പ്രവർത്തനമുള്ള ഒരു പ്രത്യുൽപാദന വ്യവസ്ഥയാൽ സ്വഭാവ സവിശേഷതയുള്ള ലിംഗഭേദമുള്ള ഒരു വ്യക്തി എന്നാണ് മാർഗനിർദേശത്തിൽ പുരുഷനെ നിർവചിച്ചിരിക്കുന്നത്. അണ്ഡങ്ങൾ ഉൽപാദിപ്പിക്കുന്ന ജൈവിക പ്രവർത്തനമുള്ള ഒരു പ്രത്യുൽപാദന വ്യവസ്ഥയാൽ സ്വഭാവ സവിശേഷതയുള്ള ഒരു ലിംഗഭേദമുള്ള ഒരു വ്യക്തി എന്നാണ് സ്ത്രീയെ കുറിച്ചുള്ള നിർവചനം.