
നാല് പുരസ്‌കാരങ്ങളുമായി ‘അനോറ’ 97-ാമത് ഓസ്‌കർ ചലച്ചിത്ര പുരസ്‌കാരവേദിയിൽ തിളങ്ങി. മികച്ച സിനിമ, സംവിധാനം, നടി, അവലംബിത തിരക്കഥ എന്നിവയ്ക്കുള്ള അവാർഡുകൾ ‘അനോറ’ സ്വന്തമാക്കിയത്. സിനിമയുടെ സംവിധാനം, തിരക്കഥ എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോൺ ബേക്കറിന് രണ്ട് ഓസ്‌കർ സ്വന്തമാക്കാനായി. മിക്കി മാഡിസണ്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അനോറ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം

97-ാമത് ഓസ്‌കറിലെ മികച്ച നടന്‍ ഏഡ്രിയന്‍ന് ബ്രോഡിയാണ്. ഇതു രണ്ടാം തവണയാണ് ബ്രോഡി മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്നത് ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകർന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം ഒരിക്കൽകൂടി നേടിയത്. ഇരുപത്തൊമ്പതാം വയസിൽ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകർപ്പൻ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കർ അവാർഡ് നേടിയത്.
മികച്ച ഒറിജിനല്‍ സ്‌കോര്‍- ദ ബ്രൂട്ടലിസ്റ്റ് നേടി
Oscar Award 2025 Anora best film