ലോസ് ആഞ്ചൽസ്: ദക്ഷിണ കാലിഫോർണിയ മേഖലയിലെ കാട്ടുതീയെ തുടര്‍ന്ന് ജനുവരി 17ന് തീരുമാനിച്ച 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം ജനുവരി 19 ലേക്ക് മാറ്റിവെച്ചു. അക്കാദമി സി.ഇ.ഒ ബിൽ ക്രാമറാണ് വിവരം അംഗങ്ങളെ അറിയിച്ചത്.
സതേൺ കാലിഫോർണിയയിലുടനീളമുള്ള വിനാശകരമായ തീപിടുത്തം ബാധിച്ചവർക്ക് അഗാധമായ അനുശോചനം അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ നിരവധി അംഗങ്ങളും വ്യവസായ സഹപ്രവർത്തകരും ലോസ് ആഞ്ചൽസ് പ്രദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ നിങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത് -ഇ മെയിലിൽ പറയുന്നു.
ഓസ്കാർ നോമിനേഷൻ വോട്ടിങ്ങിനുള്ള സമയപരിധിയും ജനുവരി 14 വരെയാക്കി രണ്ടു ദിവസത്തേക്ക് നീട്ടി. ലോസ് ഏഞ്ചൽസിലെ ഏറ്റവും പ്രശസ്തമായ മേഖലക്ക് ഭീഷണിയായി ബുധനാഴ്ച രാത്രിയാണ് ഹോളിവുഡ് ഹിൽസിൽ തീപിടുത്തമുണ്ടായത്. അഞ്ചു പേർ കൊല്ലപ്പെടുകയും 100,000ത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
Oscar nomination postponed after wild fire