ന്യൂയോർക്ക്: 97 -ാം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക പുറത്തുവന്നപ്പോൾ മലയാളത്തിന്‍റെ പ്രതീക്ഷകൾ അവസാനിച്ചു. ബ്ലെസിയുടെ പ്രിഥ്വിരാജ് ചിത്രം ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. ഒപ്പം തന്നെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനും അന്തമ പട്ടികയിൽ ഇടം നേടാനായില്ല. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇടം നേടിയ അനുജ ഇന്ത്യൻ സാന്നിധ്യമായി.
മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് അന്തിമ നോമിനേഷൻ സ്വന്തമാക്കിയത്. 13 നോമിനേഷൻ നേടിയ ഫ്രഞ്ച് ചിത്രം എമിലിയ പെരസാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്. ദ ബ്രൂട്ടലിസ്റ്റ്, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്കും പത്തിലേറെ നോമിനേഷനുകൾ ലഭിച്ചു. അനോറ, കോൺക്ലേവ് എന്നിവ പട്ടികയിലിടം പിടിച്ചു.