
ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ 97-ാമത് ഓസ്കർ അക്കാദമി അവാർഡ് ചടങ്ങുകൾക്ക് തുടക്കമായി. ലോകം മുഴുവൻ റെഡ് കാർപെറ്റി ലേക്ക് ഉറ്റുനോക്കുകയാണ്. താരങ്ങൾ എത്തിത്തുടങ്ങി.
കാട്ടു തീ വിഴുങ്ങിയ കാലിഫോർണിയയുടെ ഹൃദയത്തിൽ പ്രത്യാശയുടെ കിരണവുമായാണ് ഈ അവാർഡ് നിശ അവതരിക്കുന്നത്. എബിസി തത്സമയം സംപ്രേഷണം ചെയ്യുന്ന ഷോ അമേരിക്കൻ സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.
ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസും ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡുമാണ് അവാർഡ് പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ.
ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ‘അനുജ’ ഇടം പിടിച്ചിട്ടുണ്ട്.. അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ഇന്ത്യൻ ചിത്രങ്ങളായ ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾ പുറത്തായിരുന്നു.
ഹോളിവുഡ് ചിത്രങ്ങളെപോലും കടത്തിവെട്ടി 13 നോമിനേഷനുകളാണ് ജോക്ക് ഓഡിയാർഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം എമിലിയ പെരേ വാരിക്കൂട്ടിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവ് ആയും മാറി. പത്ത് നോമിനേഷനുകളുമായി ഹോളിവുഡ് മ്യൂസിക്കൽ ഫാന്റസി ചിത്രം വിക്കെഡ് ആണ് തൊട്ടു പുറകിൽ.
Oscars 2025 live updates