
പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കെതിരായ പ്രതിഷേധം ആവര്‍ത്തിച്ച് സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ.പത്മകുമാര്‍. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജിവയ്ക്കുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ അറിയിച്ചു.
വീണ ജോര്‍ജിനെ സിപിഐഎം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനം അവസാനിക്കും മുമ്പേ പത്മകുമാര്‍ വേദി വിട്ടിരുന്നു. തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി പത്മകുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.